Monday, February 7, 2022

Central Information Commission

 കേന്ദ്ര വിവരാവകാശ കമ്മീഷൻ

  • വിവരാവകാശ നിയമത്തിൽ അദ്ധ്യായം 3 ഉൾപ്പെടുത്തിയിരിക്കുന്നു
  •  സെക്ഷൻ 12 മുതൽ 14 വരെ

  •  സെക്ഷൻ 12
  1.     കേന്ദ്ര ഇൻഫർമേഷൻ കമ്മീഷന്റെ രൂപീകരണം – കേന്ദ്ര സർക്കാ‍ർ രൂപീകരിക്കണം.
  2.     കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനിൽ,
a) ഒരു ചീ‍ഫ് ഇൻഫർമേഷൻ കമ്മീഷണറും
b) പത്തിൽ കവിയാത്ത കേന്ദ്ര ഇൻഫർമേഷൻ കമ്മീഷണമാരും ഉൾപ്പെടുന്നു,
3.     ചീഫ് ഇൻഫർമേഷൻ കമ്മീഷണറെയും ഇൻഫർമേഷൻ കമ്മീഷണർമാരെയും നിയമിക്കുന്നത് രാഷ്ട്രപതി.
പ്രധാനമന്ത്രി അധ്യക്ഷനായപ്രതിപക്ഷ നേതാവും, പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന ഒരു ക്യബിനറ്റ് മന്ത്രിയും ഉൾപ്പെടുന്ന കമ്മിറ്റിയുടെ നിർദേശ പ്രകാരം  (നിലവിൽ പ്രതിപക്ഷ നേതാവ് ഇല്ലെങ്കിൽ പ്രതിപക്ഷത്തുള്ള ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവിനെ പ്രതിപക്ഷ നേതാവായി കരുതണം.)

4. അധികാരങ്ങൾ - പൊതുവിൽ ഉള്ള മേൽനോട്ടവും നടത്തിപ്പും

5. യോഗ്യതകൾ - നിയമത്തിലോ ശാസ്ത്രത്തിലോ,സാമൂഹ്യ സേവനത്തിലോ, മാനേജ് മെന്റിലോ, പത്രപ്രവർത്തനത്തിലോ, ഭരണനിർവഹണത്തിലോ അറിവും അനുഭവജ്ഞാനവും ഉണ്ടാകണം,
6. കമ്മീഷൻ അംഗങ്ങൾ മറ്റു ആദായകരമായ ഉദ്യോഗങ്ങൾ വഹിക്കുവാൻ പാ‍ടില്ല.
7. ആസ്ഥാനം – ഡൽഹി

·   സെക്ഷൻ 13 ഉദ്യോഗകാലാവധിയും സേവന വ്യവസ്ഥകളും

1. ചീഫ് ഇൻഫർമേഷൻ കമ്മീഷണർ : 3 വർഷം/ 65 വയസ്സ് (പുനർ നിയമനത്തിനു അർഹനല്ല) 2019 ലെ RTI റൂൾ അനുസരിച്ച്

2. ഇൻഫർമേഷൻ കമ്മീഷണർ : 3 വർഷം/65 വയസ്സ്(ചീഫ് ഇൻഫർമേഷൻ കമ്മീഷണർ ആയി പുനർനിയമനം സാധ്യമാണ്, മൊത്തം 5 വർഷം കാലാവധി ലഭിക്കൂ)

3. സത്യപ്രതിജ്ഞ – രാഷ്ട്രപതിക്കു മുന്നിൽ

4. രാജി സമർപ്പിക്കുന്നത് – രാഷ്ട്രപതിക്ക്

5. ശമ്പളം‌­ ‌­-

a)   ചീഫ് ഇൻഫർമേഷൻ കമ്മീഷണർക്ക് -ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് തുല്യം. ഇപ്പോൾ 250000

b)   ഇൻഫർമേഷൻ കമ്മീഷണർ- തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് തുല്യം.ഇപ്പോൾ 225000

( നിയമനത്തിനു ശേഷം അവർക്ക് ദോഷകരമയി ശമ്പളത്തിൽ മാറ്റം വരുത്താൻ പാടില്ല)

·        സെക്ഷൻ 14 – നീക്കം ചെയ്യൽ

a) സുപ്രീം കോടതി റിപ്പോർട്ട് അനുസരിച്ച് തെളിയിക്കപ്പെട്ട പെരുമ്മാറ്റ ദൂഷ്യത്തിന്റെയോ കഴിവുകേടിന്റെയോ അടിസ്ഥാനത്തിൽ രാഷ്രപതി നീക്കം ചെയ്യുന്നു.

·   ആസ്ഥാനം 

                    CIC ഭവൻ, ഡൽഹി

·  ആദ്യ മുഖ്യ വിവരാവകാശ കമ്മീഷണർ -

               വജാഹത് ഹബീബുള്ള

· മുഖ്യ വിവരാവകാശ കമ്മീഷണർ ആയ ആദ്യ വനിത 

                            ദീപക് സന്ധു

· മുഖ്യ വിവരാവകാശ കമ്മീഷണർ ആയ രണ്ടാമത്തെ വനിത

                             സുഷമ സിംഗ്

· നിലവിലെ കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ(11)

      യശ്‌വർധൻ കുമാർ സിൻഹ

No comments:

Post a Comment

State Information Commission

    സംസ്ഥാന വിവരാവകാശ കമ്മീഷൻ Ø വിവരാവകാശ നിയമത്തിൽ അദ്ധ്യായം 4 ൽ ഉൾപ്പെടുത്തിയിരിക്കുന്നു. Ø സെക്ഷൻ 15 മുതൽ 17 വരെ