സംസ്ഥാന വിവരാവകാശ കമ്മീഷൻ
Ø വിവരാവകാശ
നിയമത്തിൽ അദ്ധ്യായം 4 ൽ ഉൾപ്പെടുത്തിയിരിക്കുന്നു.
Ø സെക്ഷൻ 15 മുതൽ 17 വരെ
1) സെക്ഷൻ 15
1. സംസ്ഥാന ഇൻഫർമേഷൻ കമ്മീഷന്റെ രൂപീകരണം – സംസ്ഥാന സർക്കാർ
രൂപീകരിക്കണം.
2.സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനിൽ,
a)സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറും
b)പത്തിൽ കവിയാത്ത സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർമാരും ഉൾപ്പെടുന്നു,
3.സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറെയും സംസ്ഥാന ഇൻഫർമേഷൻ
കമ്മീഷണർമാരെയും നിയമിക്കുന്നത് ഗവർണർ.
മുഖ്യമന്ത്രി അധ്യക്ഷനായ, പ്രതിപക്ഷ
നേതാവും മുഖ്യമന്ത്രി നാമനിർദേശം ചെയ്യുന്ന ഒരു ക്യാബിനറ്റ്
മന്ത്രിയും ഉൾപ്പെടുന്ന കമ്മിറ്റിയുടെ നിർദേശപ്രകാരം.
4.അധികാരങ്ങൾ - പൊതുവിൽ ഉള്ള മേൽനോട്ടവും നടത്തിപ്പും
5.യോഗ്യതകൾ- നിയമത്തിലോ ശാസ്ത്രത്തിലോ സാമൂഹ്യ സേവനത്തിലോ മാനേജ്‌മെന്റിലോ പത്രപ്രവർത്തനത്തിലോ ഭരണനിർവഹണത്തിലോ
അറിവും അനുഭവജ്ഞാനവും ഉണ്ടാകണം.
6.കമ്മീഷൻ അംഗങ്ങൾ മറ്റു ആദായകരമായ ഉദ്യോഗങ്ങൾ വഹിക്കുവാൻ പാടില്ല.
2)സെക്ഷൻ 16 – ഉദ്യോഗകാലാവധിയും സേവന വ്യവസ്ഥകളും
1.സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണർ : 3 വർഷം/ 65 വയസ്സ് (പുനർ
നിയമനത്തിനു അർഹനല്ല) 2019 ലെ RTI റൂൾ അനുസരിച്ച്
2.സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർ : 3 വർഷം/65 വയസ്സ് (സംസ്ഥാന ചീഫ്
ഇൻഫർമേഷൻ കമ്മീഷണർ ആയി പുനർനിയമനം സാധ്യമാണ്.)
3.സത്യപ്രതിജ്ഞ ചെയ്യുന്നത് – ഗവർണർക്ക് മുൻപാകെ
4.രാജി സമർപ്പിക്കുന്നത് – ഗവർണർക്ക്
5. ശമ്പളം -
a)സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണർ - സംസ്ഥാന ചീഫ് ഇലക്ഷൻ
കമ്മീഷണർക്ക് തുല്യം. ഇപ്പോൾ 225000
b)സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർ - സംസ്ഥാന ചീഫ് സെക്രട്ടറിക്ക് തുല്യം. ഇപ്പോൾ 225000
(നിയമനത്തിനു ശേഷം അവർക്ക് ദോഷകരമയി ശമ്പളത്തിൽ മാറ്റം വരുത്താൻ പാടില്ല)
3) സെക്ഷൻ 17 – നീക്കം ചെയ്യൽ
a)സുപ്രീം കോടതി റിപ്പോർട്ട് അനുസരിച്ച്, തെളിയിക്കപ്പെട്ട പെരുമാറ്റ ദൂഷ്യത്തിന്റെയോ കഴിവുകേടിന്റെയോ അടിസ്ഥാനത്തിൽ ഗവർണർ നീക്കം ചെയ്യുന്നു.
§ രൂപീകരിച്ചത് – 2005 ഡിസംബർ 19
§ ആസ്ഥാനം – തിരുവനന്തപുരം
§ആദ്യ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ - പാലാട്ട് മോഹൻദാസ്
§നിലവിലെ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ – വിശ്വാസ് മേത്ത
§സംസ്ഥാന വിവരാവകാശ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നത് – അതാതു സംസ്ഥാന ഗവൺമെന്റുകൾക്ക്.
(Please comment your valuable suggestions)
No comments:
Post a Comment