Wednesday, February 16, 2022

NOBEL PRIZE - 2021

നൊബേൽ പുരസ്കാര ജേതാക്കൾ – 2021


ഭൗതികശാസ്ത്രം
  1. സ്യൂകുരോ മനാബെ (അമേരിക്ക, ജപ്പാൻ വംശജൻ)
  2. ക്ലോസ് ഹാസെൽമാൻ (ജർമനി)
  3. ജ്യോർജിയോ പാരിസി (ഇറ്റലി)
🏆കാലാവസ്ഥയുമായി ബന്ധപ്പെട്ട സങ്കീർണ്ണ സംവിധാനങ്ങളുടെ കണ്ടുപിടിത്തങ്ങൾക്ക്.

രസതന്ത്രം
  1.  ബഞ്ചമിൻ ലിസ്റ്റിൻ (ജർമൻ)
  2.  ഡേവിഡ് മക്മില്ലൻ   (അമേരിക്ക)
🏆 പുതു തന്മാത്രകളെ സൃഷ്ടിക്കുന്നതിൽ ഓർഗനോ കറ്റാലിസിസ് എന്ന  നൂതന രീതി കണ്ടെത്തിയതിനാണ് പുരസ്‌കാരം.

സാഹിത്യം
  1. അബ്ദുൾ റസാഖ് ഗുർണ (ടാന്‍സാനിയന്‍ നോവലിസ്റ്റ് )

 📚 പ്രധാന നോവൽ - പാരഡൈസ് (1994)

📚 കൃതികൾ - മെമ്മറി ഓഫ് ഡിപാർച്ചർ, പ്രിൽഗ്രിംസ് വേ, ദോത്തീ, അഡ്മയറിങ് സൈലൻസ്, ബൈ ദ സീ, ഡസേർഷൻ, ഗ്രാവെൽ ഹാർട്ട്, ആഫ്റ്റർടീവ്‌സ്.

 🏆 കൊളോണിയലിസത്തിന്റെ ആഘാതത്തോടും അഭയാര്‍ഥികളുടെ ജീവിതവ്യഥയോടുമുള്ള വിട്ടുവീഴ്ചയില്ലാത്തതും ആര്‍ദ്രവുമായ അനുഭാവമാണ് പുരസ്‌കാര ലബ്ധിക്ക് കാരണം.

സാമ്പത്തിക ശാസ്ത്രം
  1. ഡേവിഡ് കാർഡ് (USA)
  2. ജോഷ്വ ആംഗ്രിസ്റ്റ് (USA)
  3. ഗൈഡോ ഇംബെൻസ് (USA)
🏆 അപ്രതീക്ഷിത പരീക്ഷണങ്ങൾ അഥവാ “പ്രകൃതി പരീക്ഷണങ്ങൾ” എന്ന് വിളിക്കപ്പെടുന്ന പരീക്ഷണങ്ങളിൽ നിന്ന് നിഗമനങ്ങളിൽ  എത്തിച്ചേരുന്നതിനുള്ള മാർഗങ്ങൾ സംബന്ധിച്ച പഠനങ്ങൾക്കാണ് പുരസ്കാരം.

വൈദ്യശാസ്ത്രം
    1. ഡേവിഡ് ജൂലിയസ് (USA)
    2. ആര്‍ഡെം പാഡെപൂഷ്യൻ (USA)
🏆മനുഷ്യ ശരീരത്തില്‍ ചൂടും സ്പര്‍ശനവും തിരിച്ചറിയുന്ന റിസപ്റ്ററുകള്‍ കണ്ടെത്തിയതിന്.

സമാധാനം

    1. മരിയ റെസ്സ (ഫിലിപ്പൈൻസ് വംശജ)
    2. ദിമിത്രി മുറദോവ് (റഷ്യ)
🏆അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ് അവാര്‍ഡ്.

    No comments:

    Post a Comment

    State Information Commission

        സംസ്ഥാന വിവരാവകാശ കമ്മീഷൻ Ø വിവരാവകാശ നിയമത്തിൽ അദ്ധ്യായം 4 ൽ ഉൾപ്പെടുത്തിയിരിക്കുന്നു. Ø സെക്ഷൻ 15 മുതൽ 17 വരെ