ഇന്ത്യയുടെ വാനമ്പാടി വിടവാങ്ങി
- ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ(92) വിടവാങ്ങി (ഫെബ്രുവരി 6, 2022).
- കോവിഡാനന്തര അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
- ഇന്ത്യയുടെ വാനമ്പാടി (Nightingale of India), മെലഡി ക്യൂൺ (Queen of Melody) എന്നിങ്ങനെ അറിയപ്പെടുന്നു.
- ഫാൽക്കേ അവാർഡും ഭാരതരത്നവും നേടിയ വനിത.
- ഭാരതരത്നം ലഭിച്ച വർഷം - 2001
- 1929 സെപ്റ്റംബർ 28 നായിരുന്നു ജനനം.
- ആദ്യനാമം - ഹേമ
- കിതി ഹസാൽ എന്ന മറാത്ത സിനിമയ്ക്ക് വേണ്ടിയാണ് ആദ്യഗാനം റെക്കാഡ് ചെയ്തത്.
- മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്ക്കാരം 3 തവണ നേടി.
- പദ്മഭൂഷൺ, ഫ്രാൻസിന്റെ ലീജിയൻ ഓഫ് ഓണർ തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചു.
- എം.എസ്. സുബ്ബലക്ഷ്മിയ്ക്ക് ശേഷം ഭാരതരത്നം ലഭിക്കുന്ന സംഗീതജ്ഞ.
- ലത മങ്കേഷ്‌കർ ആദ്യമായി നിർമ്മിച്ച ഹിന്ദി ചലച്ചിത്രം - ലേക്കിൻ
- മലയാളത്തിൽ ലത പാടിയ ഏക ഗാനം - കദളീ കണ്‍കദളി ചെങ്കദളീ... (നെല്ല് - 1974)
- ലത മങ്കേഷ്‌കർക്ക് ഡി.ലിറ്ററേച്ചർ ബിരുദം നൽകിയ സർവകലാശാല - പൂനെ സർവകലാശാല
(Please comment your valuable suggestions)
No comments:
Post a Comment