ജി. ശങ്കരക്കുറുപ്പ്
- ആദ്യത്തെ ജ്ഞാനപീഠപുരസ്കാര ജേതാവ് ആയ ജി. ശങ്കരക്കുറുപ്പ് 1901 ജൂൺ 3ന് കാലടിയ്ക്ക് അടുത്ത് നായത്തോട് ഗ്രാമത്തിൽ ജനിച്ചു
പിതാവ് നെല്ലിക്കാപ്പിള്ളി വാര്യത്ത് ശങ്കരവാര്യര്‍. മാതാവ്, വടക്കിനി വീട്ടില്‍ ലക്ഷ്‌മിക്കുട്ടിയമ്മ
1923-ലാണ് ജി. ശങ്കരക്കുറുപ്പിന്റെ ആദ്യ കാവ്യ സമാഹാരമായ 'സാഹിത്യ കൗതുകം' പ്രസിദ്ധീകരിച്ചത്.
കൈനിക്കര കുമാരപിള്ളയുടെ അവതാരികയോടെ 1946-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട 'സൂര്യകാന്തി' ശ്രദ്ധേയമായ ഒരു കൃതിയാണ്.
വിശ്വദർശനം എന്ന കൃതിക്ക് 1963-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും 1961-ൽ കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു.
ഓടക്കുഴ'ലിന് 1965-ലാണ് ജ്ഞാനപീഠം ലഭിക്കുന്നത്.
ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഓടക്കുഴല്‍ 'ബാംസുരി' എന്ന പേരില്‍ ഹിന്ദിയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു
1977 ജൂണ്‍ 22-ലെ മനോരാജ്യം വാരികയില്‍ പ്രസിദ്ധപ്പെടുത്തിയ 'അന്തിവെണ്‍മുകിലാ'ണ് ജി. എഴുതിയ അവസാനത്തെ കവിത.
കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും ജി. പ്രവർത്തിച്ചിട്ടുണ്ട്. രാജ്യസഭയിലും അംഗമായിരുന്നു.
മലയാള ഭാഷയെയും സാഹിത്യത്തെയും അതിധന്യമാക്കിത്തീര്‍ത്ത ആ മഹല്‍ ജീവിതം 1978 ഫെബ്രുവരി 2ന് അവസാനിച്ചു.
പ്രധാന കൃതികൾ : സാഹിത്യ കൗതുകം
(നാലു ഭാഗങ്ങൾ) (1923-1931) സൂര്യകാന്തി (1933), നവാതിഥി, പൂജാപുഷ്പം, ചെങ്കതിരുകൾ, നിമിഷം, മുത്തുകൾ, വനഗായകൻ, ഇതളുകൾ, ഓടക്കുഴൽ (1950),പഥികന്റെ പാട്ട്, അന്തർദാഹം, വെള്ളിൽപ്പറവകൾ, വിശ്വദർശനം ,മൂന്നരുവിയും ഒരു പുഴയും, ജീവനസംഗീതം ,മധുരം, സൗമ്യം, ദീപ്തം,സാന്ധ്യരാഗം (കവിതാ സമാഹാരങ്ങൾ)
ഗദ്യോപഹാരം, ലേഖമാല, മുത്തും ചിപ്പിയും, രാക്കുയിലുകൾ, ജി.യുടെ നോട്ട്ബുക്ക്, ജി.യുടെ ഗദ്യലേഖനങ്ങൾ.(ലേഖന സമാഹാരങ്ങൾ)
ആത്മകഥ: ഓർമയുടെ ഓളങ്ങളിൽ
ബാലകവിതകൾ
ഇളംചുണ്ടുകൾ, ഓലപ്പീപ്പി, കാറ്റേ വാ കടലേ വാ
ജി. രചിച്ച 'മേഘച്ഛായ' കാളിദാസന്റെ മേഘസന്ദേശത്തിന്റെ വിവര്‍ത്തനമാണ്.
'വിലാസലഹരി' പേര്‍ഷ്യന്‍ കാവ്യമായ ഒമർ ഖയ്യാമിന്റെ റുബായിയത്തിന്റെ വിവര്‍ത്തനം
ടാഗോറിന്റെ 'ഗീതാഞ്‌ജലി' ബംഗാളിയില്‍ നിന്ന് കവി നേരിട്ടു വിവര്‍ത്തനം ചെയ്‌തതാണ്.
No comments:
Post a Comment